December 6, 2023 Wednesday

പേരുവാലി കലുങ്കിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് അപകട ഭീഷണിയാകുന്നു

Janayugom Webdesk
കോന്നി
October 1, 2021 9:48 am

കോന്നി: തണ്ണിത്തോട് റോഡില്‍ പേരുവാലിയില്‍ കലുങ്കിന്റെ കരിങ്കല്‍ കെട്ട് ഇടിഞ്ഞത് അപകട ഭീഷണിയാകുന്നു. എലിമുള്ളുംപ്ലാക്കല്‍ ഭാഗത്ത് നിന്ന് കല്ലാറ്റിലേക്ക് ഒഴുകിയെത്തുന്ന തോടിന് മുകളിലൂടെയാണ് കലുങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. മഴക്കാലത്ത് വനത്തിനുള്ളില്‍ നിന്നും എലിമുള്ളുംപ്ലാക്കല്‍ ഭാഗത്തെ ചെറിയ തോടുകളില്‍ നിന്നുമെല്ലാം ഒഴുകി എത്തുന്ന വെള്ളം ഈ തോട്ടിലൂടെയാണ് ഒഴുകി കല്ലാറ്റില്‍ എത്തുന്നതും. മഴക്കാലത്ത് വലിയ വെള്ളം വരുന്ന തോട്ടില്‍ ഇപ്പോള്‍ കലുങ്കിന്റെ കരിങ്കല്‍ ഭിത്തി ഇടിഞ്ഞ് കല്ലുകള്‍ ഇളകി പൊയ്‌കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. കലുങ്കിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് ഇളകി കമ്പിയും തെളിഞ്ഞിട്ടുണ്ട്. കരിങ്കല്‍ ഭിത്തിയുടെ കല്ലുകള്‍ ഇളകി മാറിയാല്‍ ഇത് മഴക്കാലത്ത് പൂര്‍ണ്ണമായി ഇടിഞ്ഞ് തോട്ടിലേക്ക് വീഴുന്നതിനും സാധ്യതയേറെയാണ്. വലിയ ഭാരം കയറ്റിയ വാഹനങ്ങള്‍ അടക്കം കോന്നി തണ്ണിത്തോട് റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. കരിങ്കല്ലുകള്‍ ഇളകി മാറിയിരിക്കുന്നത് തോടിനോട് ചേര്‍ന്ന ഭാഗമായതിനാല്‍ ഇത് യാത്രക്കാരുടെ ശ്രദ്ധയില്‍ പെടുന്നില്ല. മഴ ശക്തമായാല്‍ കരിങ്കല്‍ കെട്ട് ഇടിഞ്ഞ് അപകടം സംഭവിക്കുന്നതിനും സാധ്യതയേറെയാണെന്നാണ് പ്രദേശ വാസികളുടെ ആശങ്ക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.