8 December 2025, Monday

Related news

October 25, 2025
April 15, 2025
April 13, 2025
April 13, 2025
December 4, 2023
October 19, 2023
August 20, 2023
April 29, 2023
January 30, 2023

ചെന്നായ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ കടിച്ചു: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Janayugom Webdesk
വാഷിംഗ്ടണ്‍
December 4, 2023 7:34 pm

വീട്ടില്‍ വളര്‍‍ത്തിയ ചെന്നായ ഇനത്തില്‍പ്പെട്ട നായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. അമേരിക്കയിലെ അലബാമയിലാണ് വളര്‍ത്തു നായയുടെ ആക്രമണത്തില്‍ 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. വീട്ടിനുള്ളില്‍ത്തന്നെയിരിക്കെയാണ് നായ കുഞ്ഞിനെ കടിച്ചുകൊന്നത്.

വൂള്‍ഫ്ഹൈബ്രിഡ് വര്‍ഗത്തില്‍പ്പെട്ട നായയാണിതെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. യുകെയിലും യുഎസിലും ഇത്തരത്തില്‍ വളര്‍ത്തു മൃഗങ്ങളില്‍നിന്ന് ഉടമകള്‍ക്കുപോലും ആക്രമണങ്ങളുണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: Pet dog bites: Three-month-old baby dies

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.