23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
September 3, 2024
August 24, 2024
October 24, 2023
May 26, 2023
May 16, 2023
February 3, 2023
December 30, 2022
December 5, 2022
November 16, 2022

വളര്‍ത്തുനായയെ തൂക്കിക്കൊ ന്നു, വീഡിയോ പ്രചരിപ്പിച്ചു; ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി

Janayugom Webdesk
ലഖ്നൗ
November 16, 2022 5:56 pm

ഉത്തര്‍പ്രദേശില്‍ വളര്‍ത്തുനായയെ അതിന്റെ ഉടമ തന്നെ തൂക്കിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. നായയെ മൂന്ന് പേര്‍ ചേര്‍ന്നാണ് അതിക്രൂരമായി തൂക്കിക്കൊന്നത്. നായ അസുഖബാധിതനായതിനാലാണ് തൂക്കിക്കൊന്നതെന്നാണ് ഉടമയുടെ വിശദീകരണം. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ചെയിന്‍ ഉപയോഗിച്ച് നായയുടെ കഴുത്തില്‍ കുരുക്കിയ ശേഷം നായയെ ഭിത്തിയില്‍ തൂക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇവര്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആറ് മാസം മുമ്പാണ് ഇവരെ നായയെ കൊലപ്പെടുത്തിയതെന്നും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

ഇത്തരം അക്രമ സംഭവങ്ങള്‍ കൂടിവരികയാണ്. രണ്ട് ദിവസത്തിനു മുമ്പ് തനിക്കുനേരെ കുരച്ച നായയെ ഒരാള്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് വളര്‍ത്തുനായയെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇനി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപക്ഷം കുറ്റക്കാരില്‍നിന്ന് 10,000 രൂപ ഈടാക്കാന്‍‍ നോയിഡ അതോറിട്ടി തീരുമാനിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Pet dog hanged, video cir­cu­lat­ed; Three peo­ple includ­ing the owner

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.