പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹര്‍ജിയില്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശം.
സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ വി ഡി സതീശൻ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിക്കണമെന്ന ഹർജിയിൽ വിജിലൻസ് മേധാവിയോട് റിപ്പോർട്ട് തേടിയത്. പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഏപ്രിൽ ഒന്നിന് അറിയിക്കണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി മജിസ്ട്രേറ്റ് എം വി രാജകുമാര നിർദേശിച്ചു.
സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ കർണാടകയിലെയും ഹൈദരാബാദിലെയും ഐടി കമ്പനികളിൽ നിന്ന് വി ഡി സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് പി വി അൻവർ എംഎൽഎ നിയമസഭയിൽ രേഖാമൂലം ആരോപിച്ചിരുന്നു. മത്സ്യ കണ്ടെയ്നറിൽ കൊണ്ടുവന്ന പണം ചേറ്റുവ കടപ്പുറത്ത് എത്തിച്ചെന്നും തുടർന്ന് ആംബുലൻസിൽ റിവേഴ്സ് ഹവാല നടത്തിയെന്നുമായിരുന്നു അൻവർ പറഞ്ഞത്. ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ എ എച്ച് ഹഫീസാണ് പരാതി നൽകിയത്.
English Summary: Petition against VD Satheesan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.