
ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണം സംബന്ധിച്ച് അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി സെപ്റ്റംബര്‍ ഒന്നിന് വാദം കേള്‍ക്കും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള നിലവിലെ കാലപരിധിയും ഇതേ ദിവസമാണ് അവസാനിക്കുന്നത്.
ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക. വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ എണ്ണം കുത്തനെ വര്‍ധിച്ച സാഹചര്യത്തിലാണ് സെപ്റ്റംബര്‍ 15 വരെ കാലാവധി നീട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍ജെഡി ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം അവകാശവാദങ്ങള്‍ ഫയല്‍ ചെയ്യപ്പെട്ടതായും ഹര്‍ജിയില്‍ പറയുന്നു.
ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കമ്മിഷനെ സമീപിച്ചിട്ടുണ്ടെന്നും സമയം നീട്ടിനല്‍കിയില്ലെന്നും അഭിഭാഷകര്‍ അറിയിച്ചു. ആർജെഡിക്ക് വേണ്ടി അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ഷോബ് ആലമും ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.