12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

July 15, 2024
December 31, 2023
May 21, 2023
March 19, 2023
June 11, 2022
June 9, 2022
April 21, 2022
March 16, 2022

ഇന്ന് രാത്രി സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Janayugom Webdesk
തിരുവനന്തപുരം
December 31, 2023 10:41 am

ഇന്ന് രാത്രി സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. രാത്രി എട്ട് മുതൽ നാളെ പുലർച്ചെ ആറുവരെയാണ് സ്വകാര്യ പെട്രോൾ പമ്പുകൾ അടച്ചിടുന്നത്. പെട്രോൾ പമ്പുകൾക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‍സാണ് പമ്പുകൾ പൂട്ടാൻ ആഹ്വാനം ചെയ്തത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മാർച്ച് മാസം 10 മുതൽ രാത്രി 10 വരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കുകയുള്ളുവെന്നും അസോസിയേഷൻ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാൻ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമം വേണമെന്നാണ് ആവശ്യം. 

യാത്രാ ഫ്യൂവൽസ് പ്രവർത്തിക്കും

തിരുവനന്തപുരം: ഇന്ന് പ്രൈവറ്റ് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവൽസ് ഔട്ട്‍ലെറ്റുകള്‍ 24 മണിക്കൂറും പ്രവർത്തിക്കും. ഈസ്റ്റ് ഫോർട്ട്, വികാസ്ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശൂർ, ഗുരുവായൂർ, കോഴിക്കോട് എന്നീ ഔട്ട്‍ലെറ്റുകളുടെ സേവനം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 

Eng­lish Sum­ma­ry: Petrol pumps in the state will remain closed tonight

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.