26 June 2024, Wednesday
KSFE Galaxy Chits

Related news

June 11, 2024
June 10, 2024
June 3, 2024
May 31, 2024
May 28, 2024
May 23, 2024
May 21, 2024
May 18, 2024
May 8, 2024
April 17, 2024

പെട്ടിമുടി ദുരന്തം: പുനരധിവാസ പദ്ധതികളുടെ വിശദാംശങ്ങള്‍ തേടി ഹൈക്കോടതി

Janayugom Webdesk
കൊച്ചി
September 3, 2021 3:14 pm

കേരളത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതികള്‍ സംബന്ധിച്ച്‌ വിശദാംശങ്ങള്‍ തേടി ഹൈക്കോടതി. ഇത് സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ദുരന്തത്തിന് ഇരയായ അവസാനത്തെയാളുടെ കണ്ണീരൊപ്പാനും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു.

ദുരന്തബാധിതര്‍ക്ക് പുനരധിവാസത്തിെന്‍റ ഭാഗമായി വീടുവെക്കാന്‍ നല്‍കിയ സ്ഥലം വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പി. ഷണ്‍മുഖ നാഥന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. കണ്ണന്‍ ദേവന്‍ ഹില്ലിലെ മിച്ചഭൂമി പിടിച്ചെടുത്ത് തൊഴിലാളികള്‍ക്ക് വീടുവെച്ച്‌ നല്‍കണമെന്ന ജസ്റ്റിസ് കൃഷ്‌ണന്‍ നായര്‍ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം 2018 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്നാണ് ഹര്‍ജിയിലെ വാദം.

 


ഇതും കൂടി വായിക്കൂ :കേരളത്തെ കണ്ണീരിലാഴ്ത്തിയ പെട്ടിമുടിയുടെ കണ്ണീരു തുടച്ച്‌ എൽഡിഎഫ്‌ സർക്കാർ | LDF Pettimudi, Idukki


 

പെട്ടിമുടിയില്‍നിന്ന് 32 കിലോമീറ്റര്‍ അകലെ കണ്ണന്‍ ദേവന്‍ ദുരിതബാധിതര്‍ക്കായി കുറ്റിയാര്‍ വാലിയില്‍ നല്‍കിയ സ്ഥലം വാസയോഗ്യമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, കുറ്റിയാര്‍ വാലിയില്‍ മഴ കുറവാണെന്നും അവിടെ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇടുക്കി ജില്ല എമര്‍ജന്‍സി ഓപറേഷന്‍സ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടി. മൂന്നാറില്‍നിന്ന് ഒമ്ബത് കിലോമീറ്റര്‍ ദൂരം മാത്രമേ ഈ സ്ഥലത്തേക്കുള്ളൂ.

Eng­lish sum­ma­ry; Pet­timu­di tragedy: High Court seeks details of reha­bil­i­ta­tion plans

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.