രാജ്യത്തെ സര്‍വകലാശാലകളില്‍ നടപ്പിലാക്കിയ നാല് വര്‍ഷം ബിരുദത്തില്‍ 75 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് പിഎച്ച്ഡി പ്രവേശനം നല്‍കാന്‍ യുജിസി. നാഷണല്‍ എലിജിബിലിറ്റി പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് പിഎച്ച്ഡി ബിരുദം എന്ന തീരുമാനത്തിലാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ മാറ്റം വരുത്തിയത്. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് ഉള്ളതോ ഇല്ലാത്തതോ ആയ നാല് വര്‍ഷ ബിരുദ പഠനത്തില്‍ 75 ശതമാനം മാര്‍ക്കുളളവര്‍ക്ക് പിഎച്ച്ഡി പ്രവേശനം നല്‍കാനണ് യുജിസിയുടെ പുതിയ തീരുമാനമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ജഗദേഷ് കുമാര്‍ പറഞ്ഞു.
എടുക്കുന്ന നിര്‍ദിഷ്ട വിഷയത്തില്‍ 75 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കാണ് പുതിയ തീരുമാനം വഴി പിഎച്ച്ഡി പ്രവേശനം ലഭിക്കുക. പട്ടികജാതി-വര്‍ഗ‑പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 70 ശതമാനം മാര്‍ക്ക് മതിയെന്നും ചെയര്‍മാന്‍ അറിയിച്ചു. ഭിന്നശേഷി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, അവശത അനുഭവിക്കുന്ന മറ്റ് വിഭാഗം വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കാലനുസൃതമായ പരിഷ്കാരം നടപ്പില്‍ വരുത്തുമെന്നും ജഗദേഷ് കുമാര്‍ പറഞ്ഞു.
English Summary:PhD admission for four-year degree holders; Skipping the net
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.