എട്ടുവയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥയാണ് നഷ്ടപരിഹാരം നല്‍കേണ്ടെതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ഈ വിഷയത്തില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാര്‍ അല്ലേയെന്ന ചോദ്യം ഹൈക്കോടതി ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ഉദ്യോഗസസ്ഥയാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
സര്‍ക്കാരിന് ഈ വിഷയത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ല. സര്‍ക്കാരിന്റെ ഭാഗുത്തുനിന്നുണ്ടായ വീഴ്ചയല്ല ഈ സംഭവത്തിന് കാരണമെന്നും ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചയാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. വേനലവധിക്ക് ശേഷമായിരിക്കും വാദം കേള്‍ക്കുക.
english summary;Pink police child insulting incident
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.