11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 8, 2024
July 25, 2024
July 25, 2024
June 14, 2024
March 23, 2024
March 15, 2024
March 6, 2024
March 6, 2024
March 2, 2024

പിന്നിൽ ഒരാൾ; വ്യത്യസ്ത ഹൊറർ ക്രൈംത്രില്ലർ ചിത്രം തീയേറ്ററിലേക്ക് 

Janayugom Webdesk
December 29, 2023 12:44 pm

വ്യത്യസ്തമായ ക്രൈം ഹൊറർ ത്രില്ലർ ചിത്രമാണ് പിന്നിൽ ഒരാൾ. അനന്തപുരി രചനയും, സംവിധാനവും, ഗാനരചനയും നിർവ്വഹിക്കുന്ന ഈ ചിത്രം ജനുവരി ആദ്യവാരങ്ങളിൽ തീയേറ്ററിലെത്തും. വിശ്വ ശിൽപി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ.വിനോദ് എസ് നായർ, യു വി ജയകാന്ത് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം കൃപാനിധി സിനിമാസ് തീയേറ്ററിലെത്തിക്കും.

ശക്തമായ ഒരു ഹൊറർ, ക്രൈം ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ ആരെയും ആകർഷിക്കുന്ന ഒരു കഥയാണ് പറയുന്നത്. മനോഹരമായ ഗാനങ്ങളും, ശക്തമായ സംഘട്ടന രംഗങ്ങളും ചിത്രത്തെ ആകർഷകമാക്കുന്നു. രാജകുടുംബത്തിന്റെ താവഴിയായിട്ടുള്ള ഒരു തമ്പുരാനും തമ്പുരാട്ടിയും ജീവിച്ചിരുന്ന ഒരു കോവിലകം സാമ്പത്തികമായി ക്ഷയിച്ചു. കോവിലകത്തിലെ വസ്തുവകകൾ എല്ലാം ജെപ്തി ചെയ്തു. അപമാനം സഹിക്കവയ്യാതെ തമ്പുരാനും, തമ്പുരാട്ടിയും ആത്മഹത്യ ചെയ്തു. അതോടെ അഞ്ചു വയസ്സുകാരിയായ മകൾ ദേവു അനാഥയായി.

കോവിലകവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു പൂജാരി, ദേവുവിനെ ഒരു അനാഥാലയത്തിൽ ചേർത്തു. അവിടെ വെച്ച് പണക്കാരനായ ജോസഫ് സ്കറിയയുടെ ഏഴ് വയസ്സുകാരനായ റോയിയുമായി ദേവു പരിചയത്തിലാകുന്നു. വളർന്നു വന്നപ്പോൾ ഇവർ കടുത്ത പ്രണയത്തിലായി.അത് ഉന്നതങ്ങളിലുള്ള പലരേയും അസ്വസ്ഥരാക്കി.തുടർന്നുണ്ടാവുന്ന സംഭവ ബഹുലമായ കഥ അവതരിപ്പിക്കുകയാണ് പിന്നിൽ ഒരാൾ എന്ന ചിത്രം.

വിശ്വശിൽപി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ.വിനോദ് എസ്.നായർ, യു.വി.ജയകാന്ത്, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം, കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ, സംവിധാനം ‑അനന്തപുരി, ക്യാമറ — റിജു ആർ.അമ്പാടി, എഡിറ്റിംഗ് — എ, യു.ശ്രീജിത്ത് കൃഷ്ണ, സംഗീതം — നെയ്യാറ്റിൻകര പുരുഷോത്തമൻ , ആലാപനം ‑ജാസി ഗിഫ്റ്റ്, അശ്വിൻ ജയകാന്ത്, അർജുൻ കൃഷ്ണ ‚പ്രൊഡക്ഷൻ കൺട്രോളർ- ജെ പി മണക്കാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് — രാജൻ മണക്കാട്, ഫിനാൻസ് മാനേജർ ‑സൻ ജയ്പാൽ, ആർട്ട് — ജയൻ മാസ്, ബിജിഎം- ബാബു ജോസ്, കോസ്റ്റ്യൂം — ഭക്തൻ, മേക്കപ്പ് ‑രാജേഷ് രവി, അസോസിയേറ്റ് ഡയറക്ടർ — അയ്യം പള്ളി പ്രവീൺ, മഹേഷ് വടകര, ഷാൻ അബ്ദുൾ വഹാബ്, സ്റ്റിൽ — വിനീത് സി.റ്റി, പിആർഒ- അയ്മനം സാജൻ, വിതരണം ‑കൃപാനിധി സിനിമാസ്.

സൽമാൻ, ആരാധ്യ, ഐഎംവിജയൻ, ദേവൻ, ജയൻ ചേർത്തല, ആർഎൽവി രാമകൃഷ്ണൻ,ദിനേശ് പണിക്കർ ‚ഉല്ലാസ് പന്തളം, അനിൽ വെന്നിക്കോട്, അസീസ് നെടുമ്മങ്ങാട്, നെൽസൻ, വിധുര തങ്കച്ചൻ ‚അഡ്വ. ജോൺ സക്കറിയ, റിയ, ഗീതാവിജയൻ, വിവിയ എന്നിവർ അഭിനയിക്കുന്നു.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.