
ഭൂരിപക്ഷ‑ന്യൂനപക്ഷ വർഗീയവാദികളെ പരസ്പരം തമ്മിലടിപ്പിക്കുന്ന യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി വി ഗോവിന്ദൻ. മലപ്പുറം ജില്ലാരൂപീകരണത്തെ എതിർത്തവരാണ് കോൺഗ്രസ്. കുട്ടിപാകിസ്ഥാൻ എന്നാണ് കോൺഗ്രസ് അന്ന് മലപ്പുറത്തെ വിളിച്ചത്.
1967ലെ സർക്കാർ മലപ്പുറം ജില്ലാരൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ അതിനെ എതിർത്തയാളാണ് ഇന്നത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പിതാവ് ആര്യാടൻ മുഹമ്മദ്. അന്നത്തെ ജനസംഘവും കോൺഗ്രസിനൊപ്പം ജില്ലാരൂപീകരണത്തെ എതിർത്തുവെന്നും ഗോവിന്ദൻ പറഞ്ഞു. ഒരു വർഗീയവാദികളുടെ വോട്ട് എൽഡിഎഫിന് വേണ്ട. വിശ്വാസികളൊന്നും വർഗീയവാദികളല്ല, വർഗീയവാദികൾക്ക് വിശ്വാസവുമില്ല. വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് വർഗീയവാദികളെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.