എംഎം മണിക്കെതിരെ നിറത്തിന്റെ പേരില്‍ വംശീയ അധിക്ഷേപം നടത്തിയ മുസ്ലിംലീഗ് നേതാവ് പികെ ബഷീര്‍ എംഎല്‍എക്ക് മുന്നറിയിപ്പും താക്കീതും നല്‍കിയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നത് ലീഗ് ശൈലിയല്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്‍വെന്‍ഷന്‍ വേദിയിലായിരുന്നു ഏറനാട് എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ പികെ ബഷീറിന്റ വിവാദ പ്രസംഗം. ബഷീറിന്റെ അധിക്ഷേപത്തിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.
പികെ ബഷീറിന്റെ പരാമര്‍ശം വിവരക്കേടാണെന്നും മുസ്ലിം ലീഗിന്റെ വിവരക്കേട് അയാള്‍ക്കുമുണ്ടെന്നുമായിരുന്നു എംഎം മണി ഇതിനോട് പ്രതികരിച്ചത്. ‘ഞങ്ങള്‍ വലിയ ലോഹ്യക്കാരാണ്. അയാള്‍ ദീര്‍ഘനാളായി എന്റെ ഒരു സുഹൃത്തുമാണ്. എംഎല്‍എ ക്വാട്ടേഴ്‌സില്‍ അടുത്തടുത്താണ് മുറി. അയാള്‍ പറഞ്ഞ വിവരക്കേടിന് ഇപ്പോള്‍ മറുപടിയില്ല. നേരില്‍ കാണുമ്പോള്‍ എന്നാടാ ഉവ്വേന്ന് ഞാന്‍ ചോദിക്കുന്നുണ്ട്. ഒരിക്കല്‍ നിയമസഭയില്‍ ഞാനുമായി ഒന്ന് ഏറ്റുമുട്ടിയതാണ്. അന്ന് ഞാന്‍ പറഞ്ഞ് ഇരുത്തിയതാണ്. അതിനുശേഷം ഇപ്പോഴാണ്. നവമാധ്യമങ്ങളില്‍ അയാളെ നമ്മുടെ ആരാധകര്‍ ധാരാളം തെറിപറയുന്നുണ്ട്. അതില്‍ കൂടുതല്‍ ഞാനെന്ത് പറയാനാണ്‘എംഎം മണി പറഞ്ഞു.
ഇതിനിടെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കെഎന്‍എ ഖാദറിന്റെ വിശദീകരണം ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
English summary; pk basheer mla was warned by Party State President
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.