
കെനിയയിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു 12 മരണം. തീരദേശ മേഖലയായ ക്വാലെയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. മാസായി മാര നാഷണൽ റിസർവിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോയവരാണ് അപകടത്തിൽപെട്ടത്. 5വൈ-സിസിഎ എന്ന വിമാനമാണ് തകർന്നതെന്നു കെനിയൻ സിവിൽ ഏവിയേഷൻ അതോറിട്ടി സ്ഥിരീകരിച്ചു.
ഡയാനി എയർസ്ട്രിപ്പിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള വനത്തിലാണ് വിമാന തകർന്നു വീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു, മേഖലയിൽ അപകടസമയത്ത് മോശം കാലാവസ്ഥയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ക്വാലെ കൗണ്ടി കമ്മിഷണർ സ്റ്റീഫൻ ഒറിൻഡെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.