തമിഴ്‌നാട്ടിൽ തിരുവള്ളൂർ കിലാച്ചേരിയില്‍ പ്ലസ്ടു വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി. സർക്കാർ‑എയ്ഡഡ് സ്കൂളായ സേക്രഡ് ഹാർട്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്കൂളിനോട് ചേർന്ന ഹോസ്റ്റലിലെ മുറിയിലാണ് ഇന്ന് രാവിലെ 17കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മറ്റുകാര്യങ്ങളൊന്നും ഇപ്പോൾ പറയാനാകില്ലെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടി മരിച്ച വിവരമറിഞ്ഞതിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരും സ്കൂളിന് മുന്നിലെ റോഡ് ഉപരോധിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് കള്ളക്കുറിച്ചിയിലെ സ്കൂളില്‍ പ്ലസ്ടു വിദ്യാർത്ഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് നിഗമനമെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു ബന്ധുക്കളുടെ പറഞ്ഞത്. ഇതേത്തുടർന്ന് സ്കൂളിന് മുന്നില്‍ വൻ പ്രതിഷേധമാണുണ്ടായത്. സംഭവം വിവാദമായതോടെ മദ്രാസ് ഹൈക്കോടതി ഇടപെടുകയും പെൺകുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുകയും ചെയ്തിരുന്നു.
English summary;Plus 2 student found dead in Tamil Nadu hostel
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.