23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 29, 2024
July 26, 2023
June 25, 2023
June 19, 2023
June 9, 2023
August 22, 2022
August 17, 2022
August 1, 2022
July 31, 2022
July 31, 2022

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് ഇന്ന്

Janayugom Webdesk
July 29, 2022 8:32 am

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മെന്റ് റിസള്‍ട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രസിദ്ധീകരിക്കും. പ്രോസ്പക്ട്സ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധ്യതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ ക്ലിക്ക് ഫോര്‍ ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ എന്ന ലിങ്കിലൂടെ ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രവേശിച്ച് കാന്‍ഡിഡേറ്റ് ലോഗിന്‍ — എസ്ഡബ്ല്യുഎസ് എന്നതിലൂടെ ലോഗിന്‍ ചെയ്യുക. 

കാന്‍ഡിഡേറ്റ് ലോഗിനിലെ ട്രയല്‍ റിസള്‍ട്ട് എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക് ട്രയല്‍ റിസല്‍ട്ട് പരിശോധിക്കാവുന്നതാണ്. അപേക്ഷകര്‍ക്കുള്ള വിശദ വിവരങ്ങളും ഇതേ വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്. 31ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്മെന്റിന്റെ ലിസ്റ്റ് പരിശോധിക്കാം. തിരുത്തലുകള്‍ ആവശ്യമായി വന്നാല്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ എഡിറ്റ് ആപ്ലിക്കേഷന്‍ എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍ വരുത്താം. 

Eng­lish Summary:Plus one tri­al allot­ment today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.