25 December 2024, Wednesday
KSFE Galaxy Chits Banner 2

പി എന്‍ ആര്‍ അമ്മണ്ണായക്ക്‌ തൊഴിലാളികളുടെ സ്‌നേഹാദരവ്‌

Janayugom Webdesk
September 26, 2022 2:14 pm

തൊഴിലാളികള്‍ക്കും സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവര്‍ക്കും വേണ്ടി ജീവിതം നീക്കിവെച്ച പ്രിയപ്പെട്ട തൊഴിലാളി നേതാവ്‌ പാവൂര്‍ രാമകൃഷ്‌ണ അമ്മണ്ണായ എന്ന പി.എന്‍.ആര്‍ അമ്മണ്ണായക്ക്‌ തൊഴിലാളികളുടെയും ജനസമൂഹത്തിന്റെയും ആദരവ്‌. കാസര്‍കോട്‌ മേഖലയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും തൊഴിലാളി കര്‍ഷക പ്രസ്ഥാങ്ങളുടെയും പ്രമുഖ നേതാവ്‌ പിഎന്‍ആര്‍ അമ്മണ്ണായയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി എഐടിയുസി ബദിയഡുക്ക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിലാണ്‌ സ്‌നേഹാധരവ്‌ നല്‍കിയത്‌. ബദിയടുക്ക എം.എസ്‌. ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്ന തൊഴിലാളി, ബഹുജന സംഗമത്തില്‍ വെച്ചു സി പി ഐ ദേശീയ കൗണ്‍സിലംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ആദരവ്‌ സമ്മാനിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ട്‌ ആദരവ്‌ ശ്രദ്ധേയമായി. ജാതിയമായ വേര്‍തിരിവുകള്‍ പ്രകടമായി ഉണ്ടായിരുന്ന കാലം മുതല്‍ ഇന്നുവരെ ജനങ്ങള്‍ക്കൊപ്പം സമൂഹത്തിനൊപ്പം അവരുടെ കഷ്‌ടതകള്‍ കണ്ടറിഞ്ഞ്‌ അവരോടൊപ്പം ജീവിച്ച തങ്ങളുടെ പ്രീയപ്പെട്ട നേതാവിന്‌ നല്‍കുന്ന സ്‌നേഹാദര ചടങ്ങളില്‍ പങ്കെടുക്കുന്നതിന്‌ നിരവധി തൊഴിലാളികളാണ്‌ എത്തിയത്‌. ചടങ്ങില്‍ സി പി ഐ ജില്ലാ സെക്രട്ടറി സി പി ബാബു, എ ഐ. ടി യു. സി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ വി കൃഷ്‌ണന്‍, സി പി ഐ സംസ്ഥാന കൗണ്‍സിലംഗങ്ങളായ ടി. കൃഷ്‌ണന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ കൗണ്‍സിലംഗം ബി വി രാജന്‍. എം സഞ്‌ജീവഷെട്ടി, ബദിയടുക്ക മണ്‌ഡലം സെക്രട്ടറി ബി സുകുമാരന്‍, എന്നിവര്‍ സംസാരിച്ചു. മഞ്ചേശ്വരം മണ്‌ഡലം സെക്രട്ടറി ജയരാമ ബല്ലംകൂടല്‍, സിപിഐ ജില്ലാ കൗണ്‍സിലംഗങ്ങളായ രാമകൃഷ്‌ണ ഷെട്ടിഗാര്‍, ബിജു ഉണ്ണത്താന്‍, സി ജാനു തുടങ്ങിയവര്‍ സംബന്ധിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കെ ചന്ദ്രശേഖരഷെട്ടി സ്വാഗതവും ബി സുധാകരന്‍ നന്ദിയുംപറഞ്ഞു.

പി എന്‍ ആര്‍ അമ്മണ്ണായയുടെ പ്രവര്‍ത്തനം പൊതുപ്രവര്‍ത്തകര്‍ക്ക്‌ എന്നും മാതൃകയാക്കാവുന്നത്‌: ഇ ചന്ദ്രശേഖരന്‍ എംഎല്‍എ
പി എന്‍ ആര്‍ അമ്മണ്ണായയുടെ ജീവിതവും പ്രവര്‍ത്തനവും എന്നും പൊതുപ്രവര്‍ത്തകര്‍ക്ക്‌ മാതൃകയാക്കാവുന്നതാണെന്ന്‌ സി പി ഐ ദേശീയ കൗണ്‍സിലംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍ എ പറഞ്ഞു. കാസര്‍കോട്‌ മേഖലയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും തൊഴിലാളി കര്‍ഷക പ്രസ്ഥാങ്ങളുടെയും പ്രമുഖ നേതാവ്‌ പിഎന്‍ആര്‍ അമ്മണ്ണായയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി എഐടിയുസി ബദിയഡുക്ക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തില്‍ അദ്ദേഹത്തിന്‌ സ്‌നേഹാദരവ്‌ സമ്മാനിച്ച്‌ സംസാരിക്കുകയായിരുന്നു എംഎല്‍എ. അവരവര്‍ക്ക്‌ വേണ്ടി അല്ലാതെ സമൂഹത്തിന്‌ വേണ്ടിയും കഷ്‌ടപ്പെടുന്നവര്‍ക്കേ വേണ്ടിയും ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ വേണ്ടിയും അവരുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന്‌ വേണ്ടിയും തന്റെ ജീവിതം നീക്കിവെച്ച നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു. അവരില്‍ പലരെയും നമ്മള്‍ അനുസ്‌മരിക്കാറുണ്ട്‌. അവരുടെ ജീവിത മാതൃക നമുക്ക്‌ വഴികാട്ടിയുമാണ്‌. അത്തരത്തിലൊരാളാണ്‌ ഇന്നും നമ്മോടൊപ്പം പ്രവര്‍ത്തിക്കുന്ന പി എന്‍ ആര്‍ അമ്മണ്ണായെന്നും അദ്ദേഹം പറഞ്ഞു.  കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കും എല്ലാ വര്‍ഗ ബഹുജന സംഘടകള്‍ക്കും സഹായകമായ പ്രവര്‍ത്തനമാണ്‌ ഇക്കാലമത്രയും അദ്ദേഹം നടത്തിയത്‌. നവതിയുടെ വേളയിലും അദ്ദേഹത്തിനുള്ള ചുറുചുറുക്കും ആവേശവും വരും ദിവസങ്ങളിലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനും വര്‍ഗ ബഹുജന സംഘടനകള്‍ക്കും ഉണ്ടാകുമെന്ന്‌ പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിഎന്‍ആര്‍ അമ്മണ്ണായയെ ആദരിച്ച ശേഷം സി പി ഐ ദേശീയ കൗണ്‍സിലംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ സംസാരിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.