കവിത
June 20, 2023 12:11 pm
വീട്ടാക്കടം
ഒരു വീട്ടാക്കടം വീട്ടാന്‍ ഒാട്ടോക്കാരന് തന് വീട്ടിലേക്കെത്തിയ യാത്രക്കാരാ
വര്‍ഷങ്ങള്‍ കഴിഞ്ഞു നീ വീട്ടിയ കടമെത്ര
അഞ്ചല്ല പത്തല്ല നൂറിരട്ടി
വര്‍ഷങ്ങള്‍ മുപ്പത് കടന്നുപോയെങ്കിലും
മറന്നില്ല നീ ബാക്കി വെച്ചകടം
തേടിപ്പിടിച്ചെത്തി കടം കൊണ്ട ആളെ നീ
ഏറെ പരിശ്രമത്തിനാലൊടുവില്
മറന്നുപോയ് ഇക്കഥ ഒക്കെയും പാവമാ
ഓട്ടോക്കാരനും കാലം കടന്നു പോകെ
തേടിപ്പിടിച്ചവിടെ എത്തിയ പണ്ടത്തെ വിദ്യാര്‍ത്ഥിയോ
ഇന്നൊരു അദ്ധ്യാപകനുമായ്
ജീവിതം മാറിലും കാലങ്ങള്‍ നീങ്ങിലും
മറന്നില്ലവന്‍ പഴയ കടംകൊണ്ട നാള്കള്
മകളുടെവിവാഹം വന്നെത്തിയ വേളയിലും
പണ്ടത്തെ കടമല്ലേ നല്കവേണ്ടിപ്പൊഴിനി
എന്നു ചൊല്ലി പാവം ഓട്ടോഡ്രൈവറും
ഒരു കവര്‍ നല്കി മടങ്ങി അദ്ധ്യാപകന് ഇപ്പോള്‍ പൊട്ടിക്കരുതേ എന്ന അഭ്യര്‍ത്ഥനയോടെ
ഉറ്റവരല്ലിവര് ബന്ധുമിത്രാദികളും
മനുഷ്യസേവനത്തിന് പാതയില്പദമൂന്നി
അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ വിവേകികള്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.