നീ അറിയുക,
ഈ പ്രപഞ്ചത്തെ
തിരിയുന്ന ഗോളത്തിന്‍ വിഹ്വലതകളെ
നിദ്രതന്‍ കിനാവില്‍
അന്നു ഞാന്‍ നട്ടു എന്റെ
സുഹൃത്താമൊരു മുല്ലയെ
ആമോദവും ദുഃഖവും പങ്കിടുമൊരു
സുഹൃത്താണെന്നുമെന്നും
ഇനിയെത്ര ദൂരം, സമയം
ഒരു കുഞ്ഞുമൊട്ടായത്
പിന്നെയൊരു പൂവായ്, പൂക്കാലമായ്
എന്നും പുഞ്ചിരി തൂകി നില്‍ക്കും
എന്‍ മനതാരില്‍ കുളിര്‍കാറ്റായ്
ശാന്തിതന്‍ കേദാരമായ
നന്മതന്‍ കിരണങ്ങള്‍ പൊഴിച്ചിടും
മനതാരില്‍ വിളങ്ങീടവേ
പെട്ടെന്നെന്‍ നെറ്റിത്തടത്തില്‍
മഞ്ഞുകണങ്ങളായ് നീര്‍ത്തുള്ളികള്‍
സ്വപ്നരഥത്തിലേറിയ ഞാന്‍
അങ്ങേക്കരയിലേക്കിനിയെത്ര ദൂരം
ഭാവനയും കിനാവുമുണ്ടെങ്കിലും
ഭാവിക്കാനായൊരാള്‍ ഇല്ലെങ്കില്‍
കവിത പിറന്നീടുമോ പറയൂ
കവിത ജനിച്ചീടുമോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.