സാഹിത്യ അക്കാഡമി പ്രസിഡന്റ് സ്ഥാനം ഉള്‍പ്പടെയുള്ള എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും ഒഴിയുകയാണെന്ന് കവി സച്ചിദാനന്ദന്‍.ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സച്ചിദാനന്ദന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.നേരത്തെ പൊതുയോഗങ്ങളും പ്രസംഗങ്ങളും ഒഴിവാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് പദവികള്‍ ഒഴിവാക്കാനും പൊതുജീവിതം അവസാനിപ്പിക്കാനും സച്ചിദാനനന്ദന്‍ തീരുമാനിച്ചിരിക്കുന്നത്. മറവി രോഗത്തിന് ചികിത്സയിലാണെന്നും മുന്‍പത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സച്ചിദാനന്ദന്‍ വെളിപ്പെടുത്തിയിരുന്നു.ഈ ടേം കഴിയുന്നത് വരെ അക്കാദമി സ്ഥാനത്ത് തുടരുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ സാഹിത്യ അക്കാദമി, അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ്മ ഫൗണ്ടേഷന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളിലെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിയുകയാണെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.