23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 11, 2024
April 11, 2024
March 1, 2024
January 7, 2024
December 28, 2023
December 24, 2023
September 22, 2023
September 8, 2023
April 5, 2023
March 31, 2023

പോളണ്ടും ഹംഗറിയും പെഗാസസ് ഉപയോഗിച്ച് നിരീക്ഷണം നടത്തി

Janayugom Webdesk
ന്യൂഡല്‍ഹി
January 6, 2022 9:18 am

പ്രതിപക്ഷാംഗങ്ങളെ നിരീക്ഷിക്കാന്‍ പോളണ്ടും ഹംഗറിയും ഇസ്രയേല്‍ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തല്‍. 2017ലാണ് പോളിഷ് സെന്‍ട്രല്‍ ആന്റി കറപ്ഷന്‍ ബ്യുറോ(സിബിഎ) പെഗാസസ് വാങ്ങിയത്. ഇതിനുശേഷം മൂന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് ദ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.

സമാനമായ രീതിയില്‍ ഹംഗറിയിലും വിക്ടര്‍ ഓര്‍ബന്‍ സര്‍ക്കാരിന്റെ വിമര്‍ശകരായ പ്രതിപക്ഷ നേതാക്കളെയും അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ചാരവൃത്തി നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പെഗാസസ് വാങ്ങിയിട്ടുണ്ടെന്ന് ഹംഗറി ഭരണകൂടം വ്യക്തമാക്കിയെങ്കിലും ആരുടെ വിവരങ്ങളാണ് പരിശോധിച്ചതെന്ന് പുറത്തുവിടാന്‍ തയാറായില്ല. പെഗാസസ് വാങ്ങിയെന്ന വാര്‍ത്ത പോളണ്ട് ഭരണകൂടം നിഷേധിച്ചു. എന്നാല്‍ സോഫ്റ്റ്‌വേര്‍ വാങ്ങിയതിന്റെ രേഖകള്‍ കണ്ടെടുത്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

eng­lish sum­ma­ry; Poland and Hun­gary observed with Pegasus

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.