23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 21, 2024
December 21, 2024
December 19, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024

ബ്രിട്ടീഷ് വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍

Janayugom Webdesk
മുംബെെ
May 6, 2022 8:48 pm

മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ ബ്രിട്ടീഷ് വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ബ്രിട്ടീഷ് എംബസിയിൽ ജോലി ചെയ്യുന്ന വനിതയാണ് അതിക്രമത്തിന് ഇരയായത്.

ചൊവ്വാഴ്ച രാത്രി ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് ക്ലബ്ബിലെത്തിയത്. ശുചിമുറിയിൽ പോയപ്പോഴാണ് പീഡിപ്പിക്കാൻ ശ്രമമുണ്ടായതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ശുചിമുറിയിൽ നിന്ന് രക്ഷപ്പെട്ട വനിത ഭർത്താവിനോടും സുഹൃത്തുക്കളോടും സംഭവം വിവരിച്ചു. തുടർന്ന് ഭർത്താവും സംഘവും ചേർന്ന് പ്രതിയായ ലാൽചന്ദ് ലാല്‍ എന്നയാളെ പിടികൂടുകയായിരുന്നു.

Eng­lish summary;Police have arrest­ed a man who tried to molest a British woman

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.