23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 16, 2024
March 1, 2024
September 30, 2023
August 5, 2023
May 15, 2023
January 26, 2023
December 12, 2022
December 4, 2022
July 24, 2022
May 3, 2022

ഗര്‍ഭിണിയായ ഭാര്യയെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ പൊലീസുകാരന്‍ അറസ്റ്റില്‍

Janayugom Webdesk
ദിബ്രുഗഡ്
March 14, 2022 2:27 pm

നാല് മാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ പോലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. അസമിലെ ദിബ്രുഗഡ് ജില്ലയിലാണ് സംഭവം. ബിക്കി ചേതിയ എന്ന കോൺസ്റ്റബിളാണ് നാല് മാസം ഗര്‍ഭിണിയായ ഭാര്യ ജയശ്രീ ചേതിയയെ തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തിയത്. സ്റ്റേഷന് സമീപമുള്ള ഔദ്യോഗിക ക്വാർട്ടേഴ്സിൽ വെച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്.

നാല് വര്‍ഷംമുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവ സമയത്ത് ബിക്കി മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുറ്റാരോപിതനായ പോലീസ് കോൺസ്റ്റബിളിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രദേശവാസികൾ ഇന്ന് രാവിലെ ദിബ്രുഗഡ് പോലീസ് സ്‌റ്റേഷനിൽ പ്രതിഷേധിച്ചു. സംഭവത്തില്‍ അസം സദർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Police have arrest­ed for killing his preg­nant wife with a ser­vice revolver

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.