8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 21, 2024
September 5, 2024
August 22, 2024
August 17, 2024
August 16, 2024
March 25, 2024
March 20, 2024
March 12, 2024
March 1, 2024
February 29, 2024

വിവാഹമോചന നടപടി ആരംഭിച്ചാല്‍ ഭാര്യയ്ക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
March 1, 2024 12:08 pm

വിവാഹമോചന നടപടി ആരംഭിച്ചാല്‍ ഭാര്യയ്ക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. സ്ത്രീകളുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നത് അവരുടെ തീരുമാനമാണ്. ഇത് ലിംഗ സമത്വത്തിന്റെയും മൗലികാവകാശത്തിന്റെയും ഭാഗമാണെന്നും കോടതി പറഞ്ഞു. ഇരുപതാഴ്ച്ചയിലേറെ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി നല്‍കി.

ഗർഭഛിദ്രത്തിന് അനുമതി തേടി 23 വയസ്സുകാരി സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണങ്ങൾ. ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ ഗുരുതര ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ പിന്നിട് ഉണ്ടാകുമെന്ന മെഡിക്കൽ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഉത്തരവ്.

Eng­lish Sum­ma­ry: High Court says wife has right to abor­tion if divorce proceedings
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.