23 December 2024, Monday
KSFE Galaxy Chits Banner 2

മാനവ സൗഹൃദത്തിന് മാതൃകയായി പൊന്നപ്പന്റെ കുടുംബം

Janayugom Webdesk
അമ്പലപ്പുഴ
April 18, 2022 6:39 pm

മാനവ സൗഹൃദത്തിന് മാതൃകയായി പൊന്നപ്പന്റെ കുടുംബം. നീർക്കുന്നം ഇജാബ പള്ളിയിൽ നൽകുന്ന നോമ്പ്തുറ വിഭവങ്ങൾക്ക് 5 പതിറ്റാണ്ടിന്റെ മാധുര്യം. നീർക്കുന്നം ഗീതാഭവനിൽ പരേതനായ പൊന്നപ്പന്റെ കുടുംബമാണ് 50 വർഷമായി സാഹോദര്യം കാത്തുസൂക്ഷിച്ചു മാതൃകയാകുന്നത്. 3 വർഷങ്ങൾക്ക് മുൻപ് വരെ റിട്ട. കെ എസ് ആർ ടി സി ജീവനക്കായിരുന്ന പൊന്നപ്പൻ തന്നെയായിരുന്നു നൽകിയിരുന്നത്.

പത്തുവർഷം മുൻപ് മരണപ്പെട്ട റിട്ട. താലൂക്ക് സപ്ലൈ ഓഫിസറായിരുന്ന ഭാര്യ മനോരമയും കൂട്ട് ഉണ്ടായിരുന്നു. ഇരുവരും മരണപെട്ടതിനാൽ മക്കളാണ് പാരമ്പര്യം നിലനിർത്തി മതത്തിന്റെ അതിർവരമ്പില്ലാതെ സൗഹാർദ്ദത്തിന് മാതൃകയായി നോമ്പ് തുറ വിഭവങ്ങൾ പള്ളിയിൽ വിതരണം ചെയ്യുന്നത്. ഇജാബ മഹൽ കമ്മിറ്റി നടത്തിയ മാനവ സൗഹൃദ ഇഫ്ത്താർ സംഗമത്തിൽ മഹല്ലിന്റെ ആദരവ് സംഗമം ഉദ്ഘാടനം ചെയ്ത എ എം ആരിഫ് എംപി പൊന്നപ്പന്റെ മക്കളായ ആലപ്പുഴ എ ആർ ക്യാമ്പിലെ എസ് ഐ ബാബുരാജിനും സഹോദരൻ രൻജിത്തിനും നൽകി.

പ്രസിഡന്റ് ഇബ്രാഹിംകുട്ടി വിളക്കേഴം അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ജി ജയദേവ് മുഖ്യാതിഥിയായി പങ്കെടുത്തു. ഇമാം ഹദിയത്തുള്ള തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. വി മോഹൻദാസ്, ഇ കെ ജയൻ, കെ കെ ഗോപി, സജീർയമാനി, ടി എ ഹാമിദ്, ഡി ഷിനോയ്, ഷരീഫ് മൂത്തേടം, ഷാഹുമാവുങ്കൽ, ബദറുദ്ദീൻനീർക്കുന്നം, കരീംവാളംപറമ്പ്, ഷുക്കൂർചെള്ളംമ്പാട്, ലത്തീഫ്ബാബുമക്ക തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.