22 December 2024, Sunday
KSFE Galaxy Chits Banner 2

രജിസ്റ്റേഡ് കത്തിലെ ഉള്ളടക്കം ചോര്‍ത്തിയ പോസ്റ്റ്മാനും പോസ്റ്റൽ സൂപ്രണ്ടിനും ഒരു ലക്ഷം രൂപ പിഴ

Janayugom Webdesk
കണ്ണൂര്‍
November 18, 2021 11:28 am

രജിസ്റ്റേഡ് കത്ത് മേല്‍വിലാസക്കാരന് നല്‍കാതെ ഉള്ളടക്കം ചോര്‍ത്തിയ പോസ്റ്റ്മാനും പോസ്റ്റൽ സൂപ്രണ്ടിനും ഒരു ലക്ഷം രൂപ പിഴിട്ട് ഉപഭോക്തൃ കോടതി. 13 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഉപഭോക്തൃ കോടതിയാണ് പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. താവക്കരയിലെ ടിവി ശശിധരനെന്ന ആർട്ടിസ്റ്റ് ശശികലയാണ് പരാതിക്കാരൻ.

2008 ജൂൺ 30നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ പുതിയപുരയിൽ ഹംസ എന്നയാൾക്ക് ടിവി ശശിധരൻ എഴുതിയ രജിസ്റ്റേഡ് കത്ത് പൊട്ടിച്ച് വായിച്ച് ഉള്ളടക്കം കൈമാറി ആൾ സ്ഥലത്തില്ലെന്ന് റിമാർക്സ് രേഖപ്പെടുത്തി തിരിച്ചയച്ച സംഭവത്തിലാണ് നടപടി. ശശിധരൻ സ്വന്തമായിട്ടാണ് കേസ് വാദിച്ചത്. രവി സുഷ, മോളിക്കുട്ടി മാത്യു, കെപി സജീഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇരുവരും 50000 രൂപ രണ്ട് മാസത്തിനകം നൽകണം. വൈകിയാൽ എട്ട് ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പറയുന്നു.

eng­lish sum­ma­ry: Post­man and Postal Super­in­ten­dent fined Rs 1 lakh for leak­ing con­tents of reg­is­tered letter

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.