7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 24, 2024
November 16, 2024
November 16, 2024
November 10, 2024
October 30, 2024
October 26, 2024
October 20, 2024
October 18, 2024
October 16, 2024

തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസില്‍ മോഷണം; മുക്കാല്‍ ലക്ഷത്തിലധികം രൂപ അപഹരിച്ചു

Janayugom Webdesk
kottayam
December 11, 2021 6:20 pm

പോസ്റ്റ് ഓഫിസില്‍ മോഷണം 76,000ത്തിലധികം രൂപ മോഷ്ടാക്കള്‍ അപഹരിച്ചു. പോസ്റ്റ് ഓഫീസിന്റെ പിന്നിലെ കതകിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു പ്രവേശിച്ചത്. സമീപത്തെ മറ്റൊരു ഡോര്‍ തുറക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അകത്തുനിന്നും കുറ്റി ഇട്ടിരുന്നതിനാല്‍ ശ്രമം വിജയിച്ചില്ല. ഇന്നലെ രാവിലെ ക്ലീനിങ് ജീവനക്കാരി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പോസ്റ്റ് മിസ്ട്രസ് വിഎം മിനിയെ വിവരം അറിയിക്കുകയായിരുന്നു.

തലയോലപ്പറമ്പ് സി ഐ ബിന്‍സ് ജോസഫ്, എസ്ഐ പി എസ് സുധീരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. ഇതിലൂടെ പ്രതികളെ പിടികൂടാന്‍ ആകുമെന്നാണ് പോലീസ് കരുതുന്നത്. കോട്ടയത്തു നിന്നും എത്തിയ ജില്‍ എന്ന നായ മണം പിടിച്ച് തലയോലപ്പറമ്പ് ജങ്ഷനില്‍ എത്തി നിന്നു. സംഭവത്തിനു പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ ഉള്ളതായി സംശയിക്കുന്നുണ്ട്.

eng­lish sum­ma­ry; Theft at Talay­ola­parambu post office

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.