22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 16, 2024
October 4, 2024
September 24, 2024
September 8, 2024
July 10, 2024
March 25, 2024
December 16, 2023
December 7, 2023
October 19, 2023
October 4, 2023

ദാരിദ്ര്യം: യുപിയില്‍ ശൈശവവിവാഹം വര്‍ധിക്കുന്നു

Janayugom Webdesk
ലഖ്നൗ
March 1, 2022 8:42 pm

ദാരിദ്ര്യത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മാതാപിതാക്കള്‍ ചെറിയ പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്തു നല്‍കുന്നു.18 വയസിന് മുമ്പ് വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ ദേശീയ ശരാശരി 23.3 ശതമാനം ആണെങ്കില്‍ യുപിയിലിത് 15.8 ശതമാനമാണ്. തങ്ങള്‍ 18 വയസിനു മുമ്പ് തന്നെ വിവാഹിതരായതായി 2020–21 വര്‍ഷത്തില്‍ നടത്തിയ ഒരു സര്‍വേയില്‍ 20 മുതല്‍ 24 വയസുവരെ പ്രായമുള്ള 42.5 ശതമാനം യുവതികളും പറഞ്ഞത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടക്കുന്നത് ശ്രാവസ്തിയിലാണ്. ഇവിടെ 51.9 ശതമാനം സ്ത്രീകളും 18 വയസിന് മുമ്പ് വിവാഹിതരായി. ലളിത്പുർ (42.5ശതമാനം), ബഹ്റൈച്ച് (37.5 ശതമാനം), ബൽറാംപുർ (35 ശതമാനം), സിദ്ധാർത്ഥ്നഗർ (33.9 ശതമാനം) എന്നിങ്ങനെയാണ് കണക്ക്.

ലളിത്പുരില്‍ പട്ടികജാതി, പട്ടിക വിഭാഗക്കാര്‍ക്കിടയില്‍ ശൈശവ വിവാഹം സര്‍വസാധാരണമാണെന്ന് ചൈല്‍ഡ് ലൈന്‍ പ്രോജക്ട് ഡയറക്ടറായ ദീപാലി പട്ടേരിയ പറയുന്നു. ദാരിദ്ര്യത്തെയും ഉന്നതജാതിയില്‍പ്പെട്ടവരുടെ ഭീഷണിയെയും തുടര്‍ന്നാണ് ലളിത്പുരിലെ മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിച്ചുവിടേണ്ടി വരുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

പെണ്‍മക്കള്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുടെ പീഡനത്തിന് ഇരയായേക്കുമെന്ന ഭയമാണ് മാതാപിതാക്കള്‍ക്കിടയിലുള്ളത്. ചെറിയ പ്രായത്തില്‍ വിവാഹം ചെയ്തുവിട്ടാല്‍ കൂടുതല്‍ സ്ത്രീധനം നല്‍കേണ്ട എന്ന ചിന്തയും നേരത്തെ വിവാഹം നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്നും ദീപാലി പറഞ്ഞു.

2019–21 വര്‍ഷങ്ങള്‍ക്കിടയില്‍ ലളിത്പുരില്‍ അഞ്ച് ശൈശവ വിവാഹങ്ങളില്‍ ചൈല്‍ഡ് ലൈന്‍ ഇടപെട്ടതായി ദീപാലി പറയുന്നു. ഇതില്‍ രണ്ട് വിവാഹങ്ങള്‍ നടന്നിരുന്നു. നിലവില്‍ ലളിത്പുരില്‍ ശൈശവ വിവാഹം നിയന്ത്രണ വിധേയമായി എന്നാണ് ജില്ലാ പ്രോബേഷന്‍ ഓഫീസര്‍ സുരേന്ദ്ര കുമാര്‍ പറയുന്നത്.

ശൈശവ വിവാഹം തടയുന്നതിനെതിരെ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചുവെന്നും, ചില കേസുകളില്‍ നിയമ നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യസ്പെന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ശൈശവ വിവാഹങ്ങളുടെ എണ്ണത്തെക്കുറിച്ചും ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുള്ള സംഭവങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

eng­lish sum­ma­ry; Pover­ty: Child mar­riage is on the rise in UP

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.