18 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 11, 2024
October 8, 2024
September 29, 2024
September 24, 2024
September 13, 2024
September 11, 2024
September 5, 2024
September 3, 2024
August 29, 2024

വൈദ്യുതോപയോഗം റെക്കോഡിട്ട് 85.1557 ദശലക്ഷം യൂണിറ്റിൽ

എവിൻ പോൾ
തൊടുപുഴ
March 9, 2022 6:33 pm

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതോപയോഗം ഈ വർഷത്തെ റെക്കോർഡിൽ. 85.1557 ദശലക്ഷം യൂണിറ്റാണ് ഇന്നലെ സംസ്ഥാനത്ത് ആകെ ഉപയോഗിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ 88.417 ദശലക്ഷം യൂണിറ്റ് ഉപയോഗിച്ചതാണ് ഇതുവരെയുള്ള റെക്കോർഡ് ഉപയോഗം. പകൽ സമയങ്ങളിലെ കനത്ത ചൂടും വേനൽമഴ ശക്തമല്ലാത്തതും വൈദ്യുതോപയോഗം കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ചൂട് ഉയർന്ന് നിന്നാൽ നിലവിലെ റെക്കോർഡും തിരുത്തുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസവും വൈദ്യുതോപയോഗം 85 ദശലക്ഷം യൂണിറ്റിലേക്ക് ഉയർന്നിരുന്നു.

സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ച 85.1557 ദശലക്ഷം യൂണിറ്റ് വൈദ്യുതിയിൽ 57.40 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറമെ നിന്ന് എത്തിച്ചതാണ്. ഇതേതുടർന്ന് ശരാശരി 23.5224 ദശലക്ഷം യൂണിറ്റ് ആയിരുന്ന ആഭ്യന്തര വൈദ്യുതോൽപ്പാദനം ഇന്നലെ 27.7547 ദശലക്ഷം യൂണിറ്റ് ആയി ഉയർത്തേണ്ടതായും വന്നു. ഇടുക്കി പദ്ധതിയിൽ നിന്ന് മാത്രം 12.874 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇന്നലെ ഉൽപ്പാദിപ്പിച്ചു.

സംസ്ഥാനത്ത് ജല വൈദ്യുതി പദ്ധതികളുള്ള ജലാശയങ്ങളിലെ ആകെ ജലശേഖരം ഈ വർഷം 70 ദിവസം പിന്നിടും മുമ്പേ 63 ശതമാനമായി താഴ്ന്നു. ജനുവരി 1ന് 89 ശതമാനമായിരുന്നു സംസ്ഥാനത്തെ ജലാശയങ്ങളിലെല്ലാമായി ഉണ്ടായിരുന്ന ജലശേഖരം. നിലവിൽ 2613.996 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ജലാശയങ്ങളിൽ അവശേഷിക്കുന്നത്. ഈ മാസം 90 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലം ഒഴുകിയെത്തുമെന്നാണ് കെഎസ്ഇബിയുടെ കണക്കു കൂട്ടൽ. അതേസമയം കഴ‍ിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 113.463 ദശലക്ഷം യൂണിറ്റിനുള്ള അധിക ജലം ഡാമുകളിലെല്ലാമുണ്ട്.

Eng­lish Sum­ma­ry: Pow­er con­sump­tion is at a record 85.1557 mil­lion units

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.