22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 4, 2024
November 29, 2024
November 25, 2024
November 13, 2024
November 10, 2024
October 15, 2024
October 10, 2024
October 5, 2024
October 2, 2024

വൈദ്യുതി വിതരണം തടസപ്പെട്ടു: ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ച് മുംബൈ നഗരം

Janayugom Webdesk
മുംബൈ
February 27, 2022 8:59 pm

വൈദ്യുതി വിതരണശൃംഖലയിലുണ്ടായ തകരാര്‍ മൂലം മുംബൈയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. ഗ്രാമീണമേഖലയിലേക്കുള്ള പ്രസരണലൈനിലുണ്ടായ തകരാറാണ് വിതരണം തടസപ്പെടാന്‍ കാരണം. നഗരത്തിന്റെ എല്ലാ മേഖലകളിലും വൈദ്യുതതകരാര്‍ പ്രതികൂലമായി ബാധിച്ചു.

രാവിലെ 10 മണിയോടെയാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. ഇതോടെ ട്രെയിൻ സർവീസുകളും നിര്‍ത്തിവച്ചു. ചര്‍ച്ച് ഗേറ്റ് മുതല്‍ ബോറിവിലി വരെയുള്ള ട്രെയിൻ സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. 2020 ഒക്‌ടോബറിനുശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ വൈദ്യുതി മുടങ്ങുന്നത്.

ഗോവണ്ടി, ചെമ്പൂർ, ദാദർ, മാട്ടുംഗ തുടങ്ങി നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. സാങ്കേതിക പിഴവാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Eng­lish Sum­ma­ry: Pow­er out­age: Train ser­vices halt­ed in Mumbai

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.