സംസ്ഥാനത്തെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനായി കോഴിക്കോട് നല്ലളം താപവൈദ്യുതി നിലയത്തിൽ ഉടൻ ഉത്പാദനം തുടങ്ങുമെന്ന് കെഎസ്ഇബി. ഡീസൽ പ്ലാന്റ് പ്രവർത്തിപ്പിച്ചും ആന്ധ്രയിലെ കമ്പനിയുമായി വിതരണത്തിന് കരാർ ഒപ്പിട്ടും പ്രതിസന്ധി തീർക്കാനാണ് സർക്കാർ ശ്രമം.
കൽക്കരി ക്ഷാമം രൂക്ഷമായതോടെ കടുത്ത വൈദ്യുത പ്രതിസന്ധി നേരിടുകയാണ് രാജ്യം. സംസ്ഥാനത്ത് ഇന്നും വൈകിട്ട് ആറരക്കും പതിനൊന്നരക്കും ഇടയിൽ 15 മിനുറ്റ് നിയന്ത്രണമുണ്ടാകും. നാളെ ഈ സാഹചര്യം ഒഴിവാക്കാനുള്ള കഠിനപ്രയത്നത്തിലാണ് വൈദ്യുതി വകുപ്പ്.
എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവിൽ വൈദ്യുതി ക്ഷാമം കേരളത്തിൽ കുറവാണ്. ബദൽ നടപടി ഫലം കണ്ടാൽ രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി തീരുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ.
English summary;Power shortage; Nallalam Thermal Power Station will start production soon
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.