15 December 2025, Monday

Related news

December 6, 2025
December 3, 2025
November 29, 2025
November 22, 2025
November 22, 2025
November 22, 2025
November 20, 2025
November 16, 2025
November 14, 2025
November 7, 2025

പി പി ദിവ്യ ജയിലിലേക്ക്

Janayugom Webdesk
കണ്ണൂർ
October 29, 2024 7:22 pm

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. 14  ദിവസത്തേക്കാണ്   റിമാന്‍ഡ്. ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റും. പൊലീസിന് മുന്നിൽ കീഴടങ്ങിയ ദിവ്യയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തലശേരി അഡീഷണൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ ഉച്ചയോടെയാണ് അന്വേഷണസംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ എ​സി​പി ടി കെ ര​ത്ന​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാണ് ദി​വ്യ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ദി​വ്യ​യെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.10 ഓ​ടെ ചോദ്യം ചെയ്യാനായി ക​ണ്ണൂ​ർ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് എത്തിച്ചിരുന്നു.

ഈ മാസം 15നായിരുന്നു കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ച് പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ എ ഡി എമ്മിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നവീന്‍ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തുകയും ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും ദി​വ്യ പ​റ​ഞ്ഞി​രു​ന്നു. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​നു​ശേ​ഷം അവിടെ നിന്നിറങ്ങിയ ന​വീ​ൻ ബാ​ബു​വി​നെ പി​റ്റേ​ന്ന് ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തുകയായിരുന്നു.

ദി​വ്യ​യു​ടെ അ​ഴി​മ​തി​യാ​രോ​പ​ണ പ്ര​സം​ഗം ഒ​രു പ്രാ​ദേ​ശി​ക ചാ​ന​ലി​ലൂ​ടെ വാ​ർ​ത്ത​യാ​വു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ദി​വ്യ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​വീ​ൻ​കു​മാ​റി​ന്റെ സ​ഹോ​ദ​ര​ൻ ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ​ദ്യം അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത പൊ​ലീ​സ് ദി​വ്യ​യെ പ്ര​തി​യാ​ക്കി ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റ​ത്തി​ന് കേസെടുക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.