23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024

ഇതെന്ത് ദേശസ്നേഹം: മോഡി ദേശീയ പതാകകൊണ്ട് മുഖം തുടയ്ക്കുന്ന, ചിത്രം പുറത്തുവിട്ട് പ്രകാശ് രാജ്

Janayugom Webdesk
ന്യൂഡല്‍ഹി
August 14, 2022 7:19 pm

ദേശസ്നേഹം കാട്ടാന്‍ വീടുകളില്‍ പതാക ഉയര്‍ത്താനും ഡിപിയില്‍ ദേശീയ പതാകയ്ക്കൊപ്പം ഫോട്ടോ നല്‍കാനും ആവശ്യപ്പെട്ട പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ കപടത എടുത്തുകാട്ടുന്ന, പഴയകാല ചിത്രം കുത്തിപ്പൊക്കി നടന്‍ പ്രകാശ് രാജ്. ഏറെ നാള്‍ക്കുമുമ്പ് മോഡി യോഗാ ദിനത്തില്‍ പങ്കെടുക്കുന്നതിന്റെ, സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്ന ചിത്രമാണ് വീണ്ടും ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

ദേശീയ പതാകയ്ക്ക് സമമായ ഷാള്‍ കൊണ്ട് വിയര്‍പ്പ് ഒപ്പുന്ന പ്രധാനമന്ത്രിയുടെ വിവിധ ഭാവങ്ങളാണ് ചിത്രത്തിലുള്ളത്. ആരുടെ ഡിപി ആയിരിക്കണമിത് എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് പ്രകാശ് രാജ് ചോദിച്ചിരിക്കുന്നത്.

മോഡി 2015ല്‍‍ അന്താരാഷ്ട്ര യോഗ ദിനത്തില്‍ പങ്കെടുക്കവെയുള്ള ചിത്രമാണിതെന്നും അത് വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്നതായും കമന്റുകളില്‍ പറയുന്നു. അതേസമയം ത്രിവര്‍ണ പതാകയ്ക്കുവേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെ, നിറം മാത്രം സമമായതുകൊണ്ട് അത് പതാക ആകില്ലെന്ന് ചിലര്‍ കമന്റുകളില്‍ പറയുന്നു.

Eng­lish Sum­ma­ry: Prakash Raj reposts an old pic­ture of Modi wip­ing his face with the nation­al flag

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.