പ്രണയം പൂക്കുന്ന കൂടേത്
പ്രണയം പൂക്കുന്ന കുന്നേത്
പ്രണയം മൊഴുകുന്ന പുഴയേത്
പ്രണയം തിളങ്ങുന്ന സൂര്യനേത്
പുഴയിൽ മുങ്ങി നിവർന്നു
കൊതി തീരാതെ സഞ്ചാരി
മതി വരാതെ പുണർന്നു
പുഴ, കുളിരാലവനെ
മാമരക്കൂട്ടത്തെ മല,
മടിയിൽ തലോലിക്കുന്നു
സാകൂതം കാറ്റു കൊള്ളുന്നു
കടലിൽ നോക്കി നിൽക്കുന്നു
മണം കൊണ്ടു മാടി വിളിച്ചു
മതി വരാതെ പഴങ്ങൾ
പേരറിയക്കിളി വന്നുടൻ
പവിഴച്ചുണ്ടുകൾ നൽകി
നിറത്താൽ മാടി വിളിച്ചു
നിരന്തരം പൂവുകൾ
നിറമുള്ള ശലഭങ്ങൾ
നിറഞ്ഞാടി തേനു ചോദിച്ചു
മാനത്തു സൂര്യനെ കണ്ട
നേരം,പേരാറിയാക്കിളി
മറുകരയിലെ കൊമ്പിൽ
ഇത്തിരി ചൂടു ചോദിച്ചു
കുന്നിനു പ്രണയ നഷ്ടം
പുഴക്കു പ്രണയ നഷ്ടം
മഴക്കു പ്രണയ നഷ്ടം
സൂര്യനു പ്രണയ നഷ്ടം
പ്രണയ നഷ്ടം വരുമ്പോൾ
ഭ്രാന്തു വരുമോ? സഞ്ചാരി
പുഴയിലൊഴുകി പോയ്,മലയും
മാൻകൂട്ടവും, ഗ്രാമവും
കൂടെ വാക്കുകൾ കാഴ്ചകൾ
സ്വപ്നങ്ങൾ പ്രണയം
പ്രാണൻ തുടിപ്പുകളെല്ലാം
ജലധിയിൽ ലയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.