പ്രവാസികൾക്ക് റവന്യൂ സർവെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം അറിയുന്നതിന് വകുപ്പ് തയ്യാറാക്കിയ പ്രവാസി മിത്രം ഓൺലൈൻ പോർട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 4.30 ന് നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യൂ ഭവന നിർമ്മാണ മന്ത്രി കെ രാജൻ അധ്യക്ഷനാകും. സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, വി ശിവൻകുട്ടി, ആന്റണി രാജു, ശശി തരൂർ എം പി, മേയർ ആര്യാ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, പ്രവാസി വ്യവസായ പ്രമുഖരായ എം എ യൂസഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ജെ കെ മേനോൻ, പ്രവാസി സംഘടനാ നേതാക്കളായ ഇ ടി ടൈസൺ എംഎൽഎ, കെ വി അബ്ദുൾ ഖാദർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും. പ്രവാസി മിത്രം പോർട്ടലിൽ ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും റവന്യു വകുപ്പ് പ്രവാസി സെൽ രൂപീകരിച്ചിട്ടുണ്ട്.
english summary;Pravasi Mitram portal inauguration today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.