കരുതല്‍ ഡോസ് വാക്സിന് വില 225 രൂപ. സ്വകാര്യ ആശുപത്രികള്‍ക്ക് 150 രൂപവരെ സേവനനിരക്കായി ഈടാക്കാം. ഒറ്റ ഡോസിന് സ്വകാര്യ ആശുപത്രികളില്‍ 600 രൂപയായിരുന്നു കോവിഷീല്‍ഡ് നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമായും കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളിലാണ് ധാരണ. സ്വകാര്യ ആശുപത്രികളില്‍ 1,200 രൂപയാണ് കോവാക്സിന്‍ ഒരു ഡോസിന് ഈടാക്കിയിരുന്നത്. ആശുപത്രികള്‍ക്ക് പരമാവധി ഈടാക്കാവുന്ന സര്‍വീസ് ചാര്‍ജ് 150 രൂപയായി കേന്ദ്രസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിജപ്പെടുത്തിയിരുന്നു.
പതിനെട്ട് വയസ് തികഞ്ഞ എല്ലാവര്‍ക്കും ഇന്നുമുതല്‍ സ്വകാര്യ കേന്ദ്രങ്ങള്‍ വഴി കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാനാകും. ആദ്യ രണ്ട് തവണ ഉപയോഗിച്ച വാക്സിന്‍ തന്നെ കരുതല്‍ ഡോസായെടുക്കണം. കരുതല്‍ ഡോസ് എടുക്കാന്‍ പ്രത്യേക രജിസ്ട്രേഷന്‍ ആവശ്യമില്ല. കോവിന്‍ പോര്‍ട്ടലില്‍ ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് വാക്സിനും കേന്ദ്രവും ബുക്ക് ചെയ്യാന്‍ കഴിയും.
English summary; precautionary vaccination from today; 225 per dose
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.