7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024
December 2, 2024
December 1, 2024
December 1, 2024

സഹകരണസംഘങ്ങളില്‍ യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളില്‍ കൂടുതല്‍ ക്രമക്കേടെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

ബിജെപി ഭരിക്കുന്ന ഏഴ് സംഘങ്ങളിലും ക്രമക്കേട്; ഇവിടെങ്ങും ഇഡി ഇടപെടലുകള്‍ ഇല്ല
Janayugom Webdesk
തിരുവനന്തപുരം
September 29, 2023 10:51 am

സംസ്ഥാനത്തെ സഹകരണസംഘങ്ങളില്‍ യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലാണ് കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളതെന്ന് സഹകരണസംഘം രജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ക്രമക്കേട് കണ്ടെത്തിയ സംഘങ്ങളില്‍ 202 സംഘങ്ങളും യുഡിഎഫ് നിയന്ത്രണത്തിലുള്ളതാമെന്നാണ് രജിസ് ട്രാറുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

എല്‍ഡിഎഫ് ഭരിക്കുന്ന 63 സംഘങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.ബിജെപി നേതൃത്വം നല്‍കുന്ന 10ല്‍ ഏഴ് സഹകരണ സംഘങ്ങളും ക്രമക്കേട് കണ്ടെത്തിയ ലിസ്റ്റില്‍. സഹകരണ സംഘം രജിസ്ട്രാരുടെ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണക്കുള്ളത്.സംസ്ഥാനത്ത് 16,255 സഹകരണ സംഘങ്ങളാണ് സഹകരണ വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ആകെ നടത്തിയ ഓഡിറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് സഹകരണ രജിസ്ട്രാര്‍ പുറത്തുവിട്ടിട്ടുള്ളത്.

ഊരുട്ടമ്പലം ഹൗസിങ്ങ് സൊസൈറ്റി, ചിത്തിര തിരുന്നാള്‍ ഫാര്‍മേഴ്‌സ് ബാങ്ക് തിരുവനന്തപുരം, ബാലരാമപുരം പഞ്ചായത്തിലെ റെസിഡന്‍സ് അസോസിയേഷന്‍ സൊസൈറ്റി, ആറാട്ടുപുഴ സര്‍വീസ് സഹകരണം, കാസര്‍ഗോട്ടെ മുഗു സര്‍വീസ് സഹകരണ ബാങ്ക്, കുമ്പള സര്‍വീസ് ബാങ്ക്, കുഡ്‌ലു സര്‍വീസ് ബാങ്ക് എന്നീ ബിജെപി ഭരിക്കുന്ന ബാങ്കുകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഈ സൊസൈറ്റികളില്‍ ഇ.ഡിയുടെ പരിശോധനയോ ഇടപെടലോ ഉണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്.

Eng­lish Summary:
Pre­lim­i­nary reports indi­cate more dis­or­der in the UDF-ruled groups in the cooperatives

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.