23 December 2024, Monday
KSFE Galaxy Chits Banner 2

Related news

March 21, 2024
December 30, 2022
July 20, 2022
July 7, 2022
July 7, 2022
June 30, 2022
June 25, 2022
May 7, 2022
April 5, 2022
January 14, 2022

ലണ്ടനിൽ പോളിയോ വൈറസ് സാന്നിധ്യം; ലോകാരോ​ഗ്യ സംഘടന

Janayugom Webdesk
June 25, 2022 3:05 pm

ലണ്ടനിൽ മലിനജല സാമ്പിളുകളുടെ പരിശോധനയിൽ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയാതായി സ്ഥിരീകരിച്ച് ലോകാരോ​ഗ്യ സംഘടന.

ടൈപ്പ് 2 വാക്സിൻ ഡെറൈവ്ഡ് പോളിയോ വൈറസ് ആണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

ആളുകളിലേക്ക് വൈറസ് ബാധ എത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഠനങ്ങൾ പൂർത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പോളിയോ വൈറസ് എല്ലായിടത്തും കുട്ടികൾക്ക് ഭീഷണിയാണ്. പ്രധാനമായും 5 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് വൈറസ് ബാധിക്കുക.

ദശാബ്ദങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാരകമായേക്കാവുന്നതുമായ വൈറൽ രോഗത്തെ ലോകത്ത് നിന്നും തുടച്ചുനീക്കിയത്. 1988‑ലാണ് 125 രാജ്യങ്ങളിലായി പോളിയോ പടർന്നുപിടിച്ചത്.

അന്ന് ലോകമെമ്പാടും 350, 000 കേസുകൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വാക്സിനേഷൻ ആരംഭിച്ചത് മുതൽ രോ​ഗത്തെ 99 ശതമാനം പ്രതിരോധിക്കാൻ സാധിച്ചിരുന്നു.

Eng­lish summary;Presence of polio virus in Lon­don; World Health Organization

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.