26 June 2024, Wednesday
KSFE Galaxy Chits

Related news

March 3, 2024
September 30, 2022
August 17, 2022
July 21, 2022
July 20, 2022
July 19, 2022
July 18, 2022
July 16, 2022
July 12, 2022
June 27, 2022

പ്രസിഡന്റ് തെരഞ്ഞെടുപ്പ് പരാജയപ്പെട്ടു, ലെബനനില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി

Janayugom Webdesk
ബെയ്റൂട്ട്
September 30, 2022 9:59 pm

പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനം തീരുമാനമാകാതെ പിരി‍ഞ്ഞതോടെ ലെബനനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. പ്രസിഡന്റ് മിഷേല്‍ ഔണിന്റെ കാലാവധി അടുത്തമാസം പൂര്‍ത്തിയാകാനിരിക്കെയാണ് പിന്‍ഗാമിയെ കണ്ടെത്താനായി പാര്‍ലമെന്റ് യോഗം വിളിച്ചുചേര്‍ത്തത്.
128 പാര്‍ലമെന്റംഗങ്ങളില്‍ 122 പേരാണ് ആദ്യ ഘട്ട വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇതില്‍ ഭൂരിഭാഗം പേരും പൂരിപ്പിക്കാത്ത ബാലറ്റ് പേപ്പറാണ് പെട്ടിയിലിട്ടത്. 66 പേര്‍ വോട്ട് രേഖപ്പെടുത്താതിരുന്നതോടെ തെരഞ്ഞെടുപ്പ് അസാധുവായതായി സ്പീക്കര്‍ നബിഹ് ബെരി പ്രഖ്യാപിക്കുകയായിരുന്നു.
രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടര്‍ന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പും അനിശ്ചിതത്വത്തില്‍ തുടരുന്നത്.
മുന്‍ പ്രസിഡന്റ് റെനേ മോവാര്‍ഡിന്റെ മകന്‍ മിഷെല്‍ മൊവാര്‍ഡ് 36 വോട്ട് നേടിയെങ്കിലും ആദ്യ റൗണ്ടിലെത്താനാവിശ്യമായ 86 വോട്ടുകള്‍ നേടാനായില്ല.
2016ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഐക്യകണ്ഠേന ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ 29 മാസക്കാലം പ്രസി‍ഡന്റില്ലാതെ അനിശ്ചിതത്വത്തില്‍ തുടരുകയായിരുന്നു. സമാനമായ പ്രതിസന്ധിയാണ് നിലവിലുള്ളത്.

Eng­lish Sum­ma­ry: Pres­i­den­tial elec­tion failed, polit­i­cal cri­sis in Lebanon again
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.