അധ്യാപകൻ ചമഞ്ഞ് കഞ്ചാവ് വില്പന നടത്തിയ ആളെ എക്സൈസ് സംഘം പിടികൂടി. കിരുവനന്തപുരം തിരുവല്ലത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചിരുന്ന വലിയതുറ സൂസി ഭവനിൽ സാംസൺ ഗോമസി(45)നെയാണ് അറസ്റ്റുചെയ്തത്. സ്കൂൾ, കോളജ് വിദ്യാര്‍ത്ഥികൾക്ക് വില്പന നടത്താന്‍ കരുതിവച്ച 2.250 കി. ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജി സുനിൽകുമാറും സംഘവും കണ്ടെടുത്തു.
വലിയതുറഭാഗത്ത് കഞ്ചാവ് കച്ചവടം നടക്കുന്നതായി എക്സൈസ് ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫിസർ പ്രകാശിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇയാള്‍ക്കായി വലവിരിച്ചത്. വില്പനയ്ക്കായി ചെറിയ പൊതികളാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. മൊബൈൽ ഫോണിലൂടെയും സമൂഹമാധ്യമത്തിലൂടെയും അധ്യാപകൻ എന്ന് പരിചയപ്പെടുത്തിയാണ് ആളുകളുമായി ഇയാല്‍ സൗഹൃദം സ്ഥാപിച്ചിരുന്നത്. വലിയതുറ, തിരുവല്ലം, വള്ളക്കടവ്, ഈഞ്ചയ്ക്കൽ പ്രദേശങ്ങളിലും തിരുവനന്തപുരത്തെ സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ചും സ്കൂട്ടറിൽ സഞ്ചരിച്ചായിരുന്നു ഇയാളുടെ കഞ്ചാവ് കച്ചവടം.
അതിനിടെ കഞ്ചാവ് കൈവശം വച്ചതിന് നെയ്യാറ്റിൻകര, കാട്ടാക്കട ഭാഗങ്ങളില്‍ നിന്ന് രണ്ട് യുവാക്കളെയും എക്സൈസ് പിടികൂടി. നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ അജിഷിന്റെ നേതൃത്വത്തിൻ ബാലരാമപുരം ഭാഗത്തു നടത്തിയ പരിശോധനയിൽ 30ഗ്രാം കഞ്ചാവ് ബൈക്കിൽ കടത്തികൊണ്ടുവന്ന മുല്ലൂർ ദേശത്ത് കുഴിപ്പള്ളം വീട്ടിൽ ജെറിന്‍(23), കാട്ടാക്കട റേഞ്ച് ഇൻസ്പെക്ടർ വി എൻ മഹേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒമ്പത് ഗ്രാം കഞ്ചാവുമായി ആമച്ചൽ സ്വദേശി വിശാഖ് എന്നിവരാണ് പിടിയിലായത്.
English Sammury: Pretending to be a teacher and selling ganja to students, accused was arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.