മഴയിൽ ലഭ്യത കുറഞ്ഞതോടെ മുല്ലപ്പൂവിന്റെ വിലയിലും വര്‍ധന. മുല്ലപ്പൂവിന് കിലോക്ക് 1100 രൂപയാണ് വിപണിയിൽ വില. ഒരു മുഴം മുല്ലപ്പൂവിനാകട്ടെ 50 രൂപയുമാണ് വില.
ആവശ്യക്കാർ കുറഞ്ഞിട്ടും മുല്ലപ്പൂവിന് വില കൂടി നിൽക്കുന്ന സ്ഥിതിയാണ്. ആഘോഷകാലത്താണ് മുല്ലപ്പൂവിന് സാധാരണ വില വർധിക്കുന്നത്. എന്നാൽ, ഇപ്പോൾ കല്യാണ സീസൺ അല്ലാതിരുന്നിട്ടുകൂടി മുല്ലപ്പൂവിന് വില വർദ്ധിച്ച സ്ഥിതിയാണ്. കേരളത്തിലേക്ക് പ്രധാനമായും മുല്ലപ്പൂവ് തമിഴ്‌നാട്ടിൽ നിന്നാണ് വരുന്നത്.
കമ്പം, തേനി, ശീലാംപെട്ടി എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് മുല്ലപ്പൂ എത്തുന്നത്. തമിഴ്‌നാട്ടിൽ ഒരു കിലോ പൂവ് കെട്ടുന്നതിന് 50 രൂപയാണ് കെട്ടു കൂലി ഈടാക്കുന്നത്.
തമിഴ്‌നാട്ടിൽ മഴയായതോടെ പൂവ് പൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ്. ഇത് മുല്ലപ്പൂവിന്റെ ലഭ്യതയും കുറയുന്നതിന് ഇടയാക്കി. ഇതോടെ സംസ്ഥാനത്തേക്കുള്ള മുല്ലപ്പൂവിന്റെ വരവ് കുറച്ചതും വില വർദ്ധനവിന് കാരണമായി വ്യാപാരികൾ പറയുന്നു. സാധാരണ ഉത്സവ, വിവാഹ, സീസണുകളിലാണ് മുല്ലപ്പൂവിന് ആവശ്യക്കാർ ഏറെ. ആ സമയത്ത് മുല്ലപ്പൂവ് വില 1000ന് മുകളിൽ പോകുന്നതും പതിവാണ്.
English summary; price hike for jasmine with heavy rains
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.