പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തില്‍ എത്തും. വൈകിട്ട് നാലിന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ശേഷം അദ്ദേഹം വിമാനത്താവള പരിസരത്തെ പൊതുയോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. അതിനു ശേഷം ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലേക്കാണ് പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് സിയാലില്‍ സംസ്ഥാനത്തെ റയില്‍വെ വികസന പദ്ധതികളുടെയും കൊച്ചി മെട്രോയുടെ പേട്ട എസ്എൻ ജങ്ഷന്‍ പാതയുടെ ഉദ്ഘാടനവും നിര്‍വഹിച്ച ശേഷം കൊച്ചി താജ് മലബാറില്‍ ബിജെപി കോര്‍ കമ്മിറ്റിയോഗത്തിന് പ്രധാനമന്ത്രി എത്തും.
നാളെ രാവിലെ 9.30ന് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി കമ്മിഷന്‍ ചെയ്യും. പുതിയ നാവിക പതാകയും അനാച്ഛാദനം ചെയ്തശേഷം പ്രധാനമന്ത്രി മംഗലപുരത്തേക്ക് യാത്ര തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാളെ ഉച്ചയ്ക്ക് ഒന്ന് വരെ എറണാകുളം നഗരത്തിലും പശ്ചിമകൊച്ചിയുടെ ഭാഗങ്ങളിലും ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
English Summary: Prime Minister in Kerala today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.