21 January 2026, Wednesday

Related news

January 17, 2026
January 12, 2026
January 10, 2026
January 7, 2026
January 6, 2026
January 4, 2026
January 4, 2026
December 31, 2025
December 19, 2025
December 19, 2025

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് യുകെയിൽ; നിര്‍ണായക കരാറുകളിൽ ഒപ്പുവെയ്ക്കും

Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2025 8:20 am

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുകെയിലേക്ക് പുറപ്പെട്ടു. യു കെ പ്രധാനമന്ത്രി കെയിർ സ്റ്റാമ്മറുടെ ക്ഷണപ്രകാരമാണ് സന്ദർശനം. സന്ദർശനവേളയിൽ ഇന്ത്യയും യുകെയും തമ്മിലുള്ള സുപ്രധാന വ്യാപാര കരാറിൽ ഒപ്പുവെയ്ക്കും. യുകെ പ്രധാനമന്ത്രി കെയിർ സ്റ്റാമ്മർ, ചാൾസ് രാജാവ് എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. യുകെ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ തുറക്കുന്നതിനുള്ള ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

പ്രതിരോധ മേഖലയിലെയും വ്യാപാര മേഖലയിലെയും സഹകരണം ഉറപ്പാക്കുന്നതടക്കം യുകെ സന്ദർശനത്തിനിടെ ചർച്ചയാകും. ജൂലൈ 21‑ന് പാർലമെൻ്റ് വർഷകാല സമ്മേളനം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് മോഡിയുടെ ഈ വിദേശയാത്ര. ഇന്ന് യുകെയിലെത്തുന്ന പ്രധാനമന്ത്രി നാളെയായിരിക്കും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തുക. യുകെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മാലിദ്വീപിലേക്ക് പോകും. മാലിദ്വീപിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ അതിഥിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.