അവതാരകയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസിക്ക് ഏര്‍പ്പെടുത്തി വിലക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പിന്‍വലിച്ചു. കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും പരാതിയില്ലെന്നും അവതാരക വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞിരുന്നു. തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ വിലക്ക് പിന്‍വലിച്ചത്.
പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അവതാരക അറിയിച്ചതിനെ തുടര്‍ന്ന് കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സെപ്റ്റംബര്‍ 21ന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അവതാരക നല്‍കിയ പരാതിയില്‍ മരട് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ശ്രീനാഥ് ഭാസിയെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടുകയായിരുന്നു.
ശേഷം സിനിമാ നിര്‍മാതാക്കളുടെ സംഘടന വിഷയത്തില്‍ ഇടപെടുകയും ഇരുവരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ശ്രീനാഥ് ഭാസിക്ക് വിലക്ക് ഏർപ്പെടുത്തിയത്. ശ്രീനാഥ് ഭാസിയെ വിലക്കിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നടപടി അന്നം മുട്ടിക്കുന്ന പരിപാടിയാണെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. തൊഴിൽ നിഷേധിക്കാന്‍ ആർക്കും അവകാശമില്ലെന്നും സിനിമയിൽ നിന്ന് വിലക്കിയ നിർമാതാക്കളുടെ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
English Summary:Producers Association withdraws ban on actor sreenath bhasi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.