23 January 2026, Friday

Related news

November 11, 2025
April 18, 2025
April 9, 2025
April 8, 2025
March 10, 2025
July 31, 2023
May 14, 2023
April 20, 2023

അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

Janayugom Webdesk
തിരുവനന്തപുരം
July 31, 2023 11:53 am

എറണാകുളത്തെ അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ നടന്ന എക്സൈസ് പരിശോധനയില്‍ നിരോധിത പൂകയില ഉത്പന്നങ്ങള്‍ പിടികൂടി.60 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളാണ് എക്സ്സൈസ് പിടിച്ചെടുത്തത് 

വീട് കേന്ദ്രീകരിച്ചായാിരുന്നു ഇവര്‍ ലഹരി വില്‍പന നടത്തിയിരുന്നത്. ആലുവ, പെരുമ്പാവൂര്‍, ഉള്‍പ്പെടെ വിവിധയിടങ്ങളിലെ ലേബര്‍ ക്യാമ്പുകളിലാണ് പരിശോധന നടന്നത്. ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ വിവിധ യൂണിറ്റുകളിലായി തിരിഞ്ഞാണ് പരിശോധന നടത്തിയിരുന്നത്അതേസമയം, ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതക കേസിലെ പ്രതി അസ്ഫാക് ആലത്തിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. അസ്ഫാകിനെ ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി രാവിലെ പോക്‌സോ കോടതിക്ക് കൈമാറും. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെയുള്ള തുടര്‍നടപടികള്‍ എറണാകുളം പോക്‌സോ കോടതിയുടെ മേല്‍നോട്ടത്തില്‍ മുന്നോട്ട് പോകും.

അഞ്ചു വയസ്സുകാരിയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. കുട്ടിയുടെ മരണം സംഭവിച്ചത് ബലാത്സംഗത്തിനിടെയാണെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.ലൈംഗികമായി ഉപദ്രവിച്ചപ്പോൾ കുട്ടി നിലവിളിച്ചു. പ്രതി കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു. 

കുഞ്ഞിന്‍റെ കഴുത്ത് ഞെരിച്ചു അബോധാവസ്ഥയിലാക്കി. വീണ്ടും കുട്ടിയുടെ വസ്ത്രം കഴുത്തിൽ മുറുക്കി മരിച്ചുവെന്നുറപ്പിച്ചു. കൊലപാതകശേഷം കുട്ടിയുടെ ശരീരത്തിൽ കല്ലുകൾ വിതറി. കല്ലുകൊണ്ട് കുട്ടിയുടെ മുഖത്തടിക്കുകയും ചെയ്തു. മാലിന്യം വിതറിയാണ് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.ഐപിസി 377 ലൈംഗിക ചൂഷണം മുതൽ ഐപിസി 302 കൊലപാതകം വരെ ഒമ്പത് വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തുന്നതാണ് റിമാൻഡ് റിപ്പോർട്ട്

Eng­lish Summary:
Pro­hib­it­ed tobac­co prod­ucts were seized from labor camps of guest workers

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.