22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 10, 2024
October 15, 2024
October 10, 2024
October 5, 2024
October 2, 2024
September 26, 2024
September 26, 2024
September 25, 2024
September 5, 2024

ഒമിക്രോണ്‍ ഭീഷണി :രണ്ടു ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി

Janayugom Webdesk
മുംബൈ
December 11, 2021 12:09 pm

ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ രണ്ടു ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിആര്‍പിസി 144ാം വകുപ്പു പ്രകാരമാണ് നിരോധനാജ്ഞ. 

നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരെ 17 പേര്‍ക്കാണ് കോവിഡിന്റെ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. രാജ്യത്ത് ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ ചേരിപ്രദേശമായ ധാരാവിയില്‍ ഒരാള്‍ക്കു പുതിയ വകഭേദം സ്ഥിരീകരിച്ചിരുന്നു. 

അതേസമയം രാഷ്ട്രീയ കാരണങ്ങളാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എഐഎംഐഎം മുംബൈയില്‍ കൂറ്റന്‍ റാലി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ റാലിക്കു പൊലീസ് അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ റാലിയുമായി മുന്നോട്ടുപോവാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
eng­lish summary;Prohibition pro­claimed in Mumbai
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.