ബിജെപി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരെ പ്രതികരണവുമായി തുർക്കിയും. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി (എകെ പാർട്ടി) ആണ് പ്രവാചകനിന്ദയെ അപലപിച്ചത്.
ഇന്ത്യയിൽ വർധിച്ചു വരുന്ന ഇസ്ലാമോഫോബിയ ചെറുക്കാൻ ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എകെ പാർട്ടി വക്താവ് ഉമർ സെലിക് ആവശ്യപ്പെട്ടു.
“ഇന്ത്യയിലെ ഭരണകക്ഷിയിൽ (ബിജെപി) നിന്നുള്ള പ്രവാചകനെ അപമാനിക്കുന്ന പ്രസ്താവനകളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ഇത് ഇന്ത്യയിലെ മുസ്ലിങൾക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള മുസ്ലിങൾക്കും അപമാനമാണ്. ഇസ്ലാമോഫോബിയ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുസ്ലിങളുടെ മതസ്വാതന്ത്ര്യം ശക്തിപ്പെടുത്തുമെന്നും കരുതുന്നു”- ഉമർ സെലിക് ചൂണ്ടിക്കാട്ടി.
പ്രവാചകനിന്ദ നടത്തിയ നേതാക്കളെ പാർട്ടി പദവയിൽ നിന്ന് പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ഉമർ സെലിക് കൂട്ടിച്ചേർത്തു.
ഭരണകക്ഷിയായ ബിജെപിയുടെ രണ്ടു പ്രമുഖ നേതാക്കൾ നടത്തിയ പ്രവാചകനിന്ദയെ അപലപിച്ച് നിരവധി രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും രംഗത്തു വന്നിരുന്നു.
English summary;prophet reference ; Turkey with respons
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.