19 December 2024, Thursday
KSFE Galaxy Chits Banner 2

പ്രവാസികള്‍ക്കായുള്ള സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളില്‍ ഒരു ഭാഗം പ്രവാസികളുടെ ആശ്രിതർക്ക് നൽകുക: നവയുഗം

Janayugom Webdesk
June 12, 2022 6:45 pm

പ്രവാസികൾക്കായി പ്രവർത്തിയ്ക്കുന്ന നോർക്ക, പ്രവാസി ക്ഷേമനിധി മുതലായ സ്ഥാപനങ്ങളിൽ ഒഴിവ് വരുന്ന തൊഴിൽ അവസരങ്ങളിൽ ഒരു നിശ്ചിതശതമാനം, പ്രവാസലോകത്തു മരണപ്പെടുന്ന നിർദ്ധനരായ പ്രവാസികളുടെ ആശ്രിതർക്ക് നൽകണമെന്ന് നവയുഗം സാംസ്കാരിക വേദി അൽഹസ്സ മേഖല സമ്മേളനം ഔദ്യോഗികപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നാട്ടിലെ കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമക്കുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. പലപ്പോഴും ഒരു പ്രവാസിയുടെ മരണം ഒരു കുടുംബത്തിന്റെ മൊത്തം സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകാറുണ്ട്.
അങ്ങനെയുള്ള കുടുംബത്തിലെ ഒരാൾക്ക് ജോലി കിട്ടിയാൽ കുടുംബം രക്ഷപ്പെടും. അതിനാൽ അതിനുള്ള അവസരം സൃഷ്ടിയ്ക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. എല്ലാ ജില്ലകളിലും ഉള്ള നോർക്ക, പ്രവാസി ക്ഷേമനിധി ഓഫിസുകളിൽ ഉണ്ടാകുന്ന തൊഴിൽ ഒഴുവുകളിൽ ഇത്തരം അർഹരായ പ്രവാസി ആശ്രിതർക്ക് മുൻഗണന നൽകാൻ സർക്കാർ തയ്യാറാകണം എന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. അൽഹസ്സ ഷുഖൈഖ് ആഡിറ്റോറിയത്തിൽ സനീഷ് നഗറിൽ നടന്ന മേഖല സമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. ഉണ്ണി മാധവം, ഷമിൽ, സിയാദ് പള്ളിമുക്ക് എന്നിവർ അടങ്ങിയ പ്രിസീഡിയമാണ് യോഗനടപടികൾ നിർവഹിച്ചത്.
അൻസാരി, സുബ്രമണ്യൻ, ഷിബു താഹിർ എന്നിവർ ഉൾപ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റി സമ്മേളനനടപടികൾ നിയന്ത്രിച്ചു. ലത്തീഫ് മൈനാഗപ്പള്ളി അനുശോചന പ്രമേയവും, അൻസാരി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. മേഖല സെക്രട്ടറി സുശീൽ കുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു ജലീൽ, സുനിൽ, ശ്രീകുമാർ, ഷിഹാബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നവയുഗം കേന്ദ്രനേതാക്കളായ സനു മOത്തിൽ, ശരണ്യ ഷിബു, ഗോപകുമാർ, തമ്പാൻ നടരാജൻ, പദ്മനാഭൻ മണികുട്ടൻ, സജീഷ് പട്ടാഴി എന്നിവർ അഭിവാദ്യപ്രസംഗങ്ങൾ നടത്തി. ഇരുപത്തേഴു അംഗങ്ങൾ അടങ്ങിയ പുതിയ നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയെ സമ്മേളനം തെരെഞ്ഞെടുത്തു. സമ്മേളനത്തിന് മുരളി സ്വാഗതവും, ഉണ്ണി മാധവം നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: Pro­vide a por­tion of job vacan­cies in NORKA, Pravasi Wel­fare Fund etc. to NRI depen­dents: Navayugam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.