24 January 2026, Saturday

Related news

January 16, 2026
December 23, 2025
December 21, 2025
November 29, 2025
November 25, 2025
November 8, 2025
October 29, 2025
October 29, 2025
October 22, 2025
October 21, 2025

ദക്ഷിണ കൊറിയ വേദിയാകുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് തൊട്ടുമുമ്പ് പ്രകോപനം; ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു

Janayugom Webdesk
സിയോൾ
October 22, 2025 7:01 pm

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കൾ പങ്കെടുക്കുമെന്ന് കരുതുന്ന വാർഷിക ഏഷ്യ‑പസഫിക് സാമ്പത്തിക സമ്മേളനത്തിന് ദക്ഷിണകൊറിയ വേദിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണകൊറിയൻ സൈനിക മേധാവി സ്ഥിരീകരിച്ചു. ഉത്തരകൊറിയയുടെ ഈ വർഷത്തെ ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. മാത്രമല്ല, പുതിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ അധികാരമേറ്റതിനുശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യത്തെ മിസൈൽ പരീക്ഷണം കൂടിയാണിത്.

പ്യോങ്‌യാങ്ങിന് തെക്കുള്ള ഒരു പ്രദേശത്ത് നിന്ന് വിക്ഷേപിച്ച ഒന്നിലധികം ഹ്രസ്വ‑ദൂര ബാലിസ്റ്റിക് മിസൈലുകൾ കിഴക്കോട്ടാണ് വിക്ഷേപിച്ചത്. ഇവ ഏകദേശം 350 കിലോമീറ്റർ (220 മൈൽ) ദൂരം പറന്നതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ പ്രസ്താവനയിൽ പറയുന്നു. മിസൈൽ വിക്ഷേപണങ്ങളെക്കുറിച്ച് ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.