പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്.
പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, മാര്‍ഗതടസ്സം ഉണ്ടാക്കുക തുടങ്ങി പ്രധാനപ്പെട്ട വകുപ്പുകള്‍ ചേര്‍ത്താണ് വത്സന്‍ തില്ലങ്കേരിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്‌റ്റേഡിയം കോര്‍ണര്‍ വരെയാണ് ഹിന്ദു ഐക്യവേദിയുടെ പ്രകടനം നടന്നത്. പ്രകടനം സമാപിക്കുമ്പോള്‍ വത്സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. ഇത്തരത്തില്‍ പ്രകോപനപരമായ പ്രസംഗം ഉണ്ടാകില്ലെന്നായിരുന്നു പ്രകടനത്തിന് മുന്‍പ് പൊലീസിനെ അറിയിച്ചിരുന്നത്.
ഈ ഉറപ്പ് ലംഘിച്ചതാണ് കേസെടുക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യം വിളികളുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.
English Sumamry:Provocative slogan; Case against Vatsan Thillankeri
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.