23 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 6, 2024
August 3, 2024
July 22, 2024
June 19, 2024
March 18, 2024
February 29, 2024
February 11, 2024
February 9, 2024
February 4, 2024
January 19, 2024

ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകും: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
May 4, 2022 4:04 pm

ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചു പൊതുജനങ്ങൾക്ക് അവബോധം നൽകുമെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഇതിനായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനു കീഴിലെ സൗജന്യ നിയമ സഹായ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കമ്മീഷനു കീഴിൽ പ്രവർത്തനമാരംഭിക്കുന്ന മീഡിയേഷൻ കേന്ദ്രങ്ങളുടെയും സൗജന്യ ഉപഭോക്തൃ നിയമസഹായ കേന്ദ്രങ്ങളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതുതായി രൂപം നൽകിയ കേന്ദ്രങ്ങൾ ഉപഭോക്താവിന്റെ അവകാശ സംരക്ഷണത്തിനു കൂടുതൽ സഹായകമാകുമെന്നു മന്ത്രി പറഞ്ഞു.

കേസുകൾ പരിഗണിക്കുന്നതിന് ഓൺലൈൻ അദാലത്തും വാട്സാപ്പ് വഴി പരാതി നൽകുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയതു ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്തൃ തർക്കപരിഹാര കേസുകൾ വേഗത്തിൽ പരിഗണിക്കുന്നതിനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും പുതിയ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമാകുമെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലാണു മീഡിയേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. 14 ജില്ലകളിലും സൗജന്യ നിയമ സഹായ കേന്ദ്രങ്ങളും സജ്ജമാണ്. പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതിനു പ്രത്യേക വെബ്‌സൈറ്റ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ നമ്പർ എന്നിവ ഉടൻ പ്രവർത്തന സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Pub­lic aware­ness on con­sumer rights: Min­is­ter GR Anil

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.